Ambati Rayudu reported for suspect bowling action
ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിന് പുറത്തായതിന്റെ പ്രശ്‌നങ്ങള്‍ക്കിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി അമ്പാട്ടി റായിഡുവിനെതിരെ അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പന്തെറിഞ്ഞ റായിഡുവിന്റെ ബൗളിങ് ആക്ഷന്‍ ശരിയല്ലെന്ന് മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ, റായിഡുവിന് ഇനി പന്തെറിയാന്‍ താത്കാലിക വിലക്ക് ലഭിച്ചേക്കും.